സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് ഇരട്ട സ്വർണ്ണമെഡൽ

New Update
aron edin

കാലടി: സുൽത്താൻ ബത്തേരി പി.സി അഹമ്മദ് ഹാജി മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന 48-ാമത് കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 60 കിലോ സബ്ജൂനിയർ റൈറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ് വിഭാഗങ്ങളിൽ ആരോൺ എഡിൻ ഇരട്ട സ്വർണ്ണ മെഡൽ നേടി.

Advertisment

aron edin-2

താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ.

ജില്ലാതലത്തിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്ക്കൂൾമീറ്റിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

aron edin-3

നീലീശ്വരം കാളാം പറമ്പിൽ എഡിൻ - സോമി ദമ്പതികളുടെ മകനാണ് ആരോൺ. അന്ന എഡിൻ സഹോദരിയാണ്.

Advertisment