/sathyam/media/media_files/2026/01/31/congress-protest-amballur-2026-01-31-18-11-00.jpg)
ആമ്പല്ലൂര്‍: ഡോ. മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത്, അന്നത്തെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നിയമം മൂലം നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച നരേന്ദ്ര മോദി സർക്കാരിൻ്റെ ജനവിരുദ്ധ നടപടിക്കെതിരെ ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചാലയ്ക്കപ്പാറ ടെലിഫോൺ എക്സ്ചേഞ്ചിനു മുൻപിൽ പ്രതിഷേധ സംഗമം നടത്തി.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്ന പേരു തന്നെ മാറ്റുകയും, തൊഴിലുറപ്പു ഫണ്ടിൽ വൻ കുറവു വരുത്തുകയും ചെയ്തതിലൂടെ പദ്ധതിയുടെ വലിയ ഗുണഭോക്താക്കളായിരുന്ന കേരളത്തിലെ സ്ത്രീ ജനങ്ങളെ ബിജെപി സർക്കാർ വഞ്ചിച്ചു.
മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ആർ ഹരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി ആർ ദിലീപ്കുമാർ, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീല ഗോപാലൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എസ് ഹമീദ്കുട്ടി, എൻ സി വേണു, ബിന്ദു സജീവ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us