/sathyam/media/media_files/2026/02/04/20-20-party-trikkakara-2026-02-04-22-56-37.jpg)
കാക്കനാട്: ട്വൻ്റി 20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം പാലച്ചുവട് പാർട്ടി ഓഫീസിൽ നടത്തി.
പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്വൻ്റി 20 പാർട്ടി മുന്നോട്ട് വയ്ക്കുന്നതും നടത്തി തെളിയിച്ചതുമായ വികസന മാതൃക എൻഡിഎ മുന്നണിയുടെ വികസന കാഴ്ച്ചപ്പാടുമായി ചേർന്നു പോകുന്നതാണ്.
/filters:format(webp)/sathyam/media/media_files/2026/02/04/20-20-party-kakkanad-2026-02-04-22-56-52.jpg)
ജനക്ഷേമവും സമൂഹിക വികസനവുമാണ് രണ്ടു പേരുടെ അജണ്ടയെന്ന് അഡ്വ. ചാർളി പോൾ പറഞ്ഞു.
.
നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ജെ ജെയിംസ് അധ്യക്ഷ വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർമാരായ ഡോ ടെറി തോമസ്, ലീന സുഭാഷ്, നിയോജക മണ്ഡലം സെക്രട്ടറി റാഫി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
ട്വൻ്റി20 പാർട്ടി തൃക്കാക്കര നിയോജകമണ്ഡലം തല രാഷ്ട്രീയ വിശദീകരണയോഗം സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. ലീന സുഭാഷ്, എം.ജെ ജയിംസ്, ഡോ. ടെറി തോമസ്, റാഫി ആലപ്പാട്ട്എന്നിവർ സമീപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us