കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസിൽ എസ്‌പിസി പത്താമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട്‌ പരേഡ് നടന്നു

New Update
passing out parade

കാഞ്ഞിരമറ്റം: 2016 ഇൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വൊക്കേഷണൽ വിഭാഗത്തിൽ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാച്ചിന്റെ 10 -ാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട്‌ പരേഡ് നടന്നു.

Advertisment

സ്കൂൾ മാനേജർ അഡ്വ. ജോർജ് വർഗീസ് എസ്‌പിസി പതാക ഉയർത്തിയതോടെ 44 കേഡറ്റുകൾ അടങ്ങുന്ന ബാച്ചിന്റെ പാരേടഡിനു തുകക്കമായി. തുടർന്ന്  എറണാകുളം റൂറൽ ജില്ല അഡിഷണൽ സുപ്രൻഡന്റ് ഓഫ് പോലീസ് ജോസ് ആര്‍ പരേഡിന് അഭിവാദ്യം സ്വീകരിച്ചു.

passing out parade-2

എസ്‌പിസി കേഡറ്റുകൾ സമൂഹത്തിനു നൽകേണ്ട ഉത്തരവാദിത്വത്തെ കുറിച്ച് ബോധിപ്പിച്ചു. കേഡറ്റുകൾക്കുള്ള പ്രതിജ്ഞ എസ്‌പിസി അഡിഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ അഷ്‌റഫ്‌ അമ്പലൂർ, ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ രഞ്ജിത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ഗോപാലൻ, സ്കൂൾ ഹെഡ്മിസ്ട്രെസ് റബീന ഏലിയാസ്, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ പ്രസീത ഇ.പി, മുളന്തുത്തുരുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രവീൺ കുമാർ, പിറ്റിഎ പ്രസിഡന്റ്‌ റഫീഖ് കെ എ, എസ്‌പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ബിന്ദു തമ്പി, കേഡറ്റുകൾക്ക് പരിശീലനം നൽകിയ മുളത്തുരുത്തി സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥൻ ഷാജിത്ത് എന്നിവർ പങ്കെടുത്തു.

എസ്‌പിസി പദ്ധതിയിൽ 10 വർഷം കമ്മ്യൂണിറ്റി പോലീസ് ഓഫീസറും അധ്യാപകരുമായ ജയ്‌മോൾ തോമസ്, നോബി വർഗീസ് എന്നിവരെ പിറ്റിഎയുടെ നേതൃത്യത്തിൽ ആദരിച്ചു. കേഡറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ അഡിഷണൽ എസ്‌പി ഡോ. ജോസ് ആര്‍ വിതരണം ചെയ്തു.

Advertisment