/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-2026-02-10-19-43-24.jpg)
ചോറ്റാനിക്കര: ഗുണനിലവാരമുള്ള റോഡുകൾ പുരോഗതിയുടെ ഉദാഹരണമാണ്. കേരളത്തിലെ ജനസംഖ്യയേക്കാൾ വാഹനങ്ങൾ കേരളത്തിൽ ഉണ്ടോ എന്ന് സംശയം തോന്നാം. അതുപോലെയാണ് വാഹനപ്പെരുപ്പം കേരളത്തിൽ.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-2-2026-02-10-19-43-49.jpg)
വാഹനങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ച്, റോഡുകൾ വികസിക്കുന്നില്ല എന്നത് വലിയ സങ്കടകരമാണ്. നിലവിൽ ഉള്ള റോഡുകൾ ടാർ ചെയ്തും, ടൈലുകൾ പാകിയും, കോൺക്രീറ്റ് ചെയ്തും ഒക്കെ കാഴ്ചയ്ക്ക് ഭംഗിയാക്കുമെങ്കിലും, ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ട കൃത്യമായ മേൽനോട്ടവും പരിശോധനയും ഇല്ലാത്തതിനാൽ വാഹനങ്ങൾക്ക് യാത്ര അത്ര സുഖകരമല്ല.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-3-2026-02-10-19-44-20.jpg)
തിരക്കേറുന്ന റോഡുകളിലെ വർദ്ധിച്ച് വരുന്ന ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കുറുക്കുവഴികൾ കണ്ട് പിടിക്കാറുണ്ട്. അത്തരം വഴികളാകട്ടെ, കുണ്ടും കുഴിയും നിറഞ്ഞതാവും. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളാണെങ്കിൽ പറയുകയും വേണ്ട. അത്, കോർപ്പറേഷൻ ആയാലും മുനിസിപ്പാലിറ്റി ആയാലും പഞ്ചായത്ത് ആയാലും ഏകദേശം ഒരുപോലെ തന്നെ.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-4-2026-02-10-19-44-55.jpg)
മുളന്തുരുത്തി ഭാഗത്ത് നിന്ന് മുവാറ്റുപുഴയ്ക്കും, തിരിച്ചും യാത്രക്കാർ ഉപയോഗിക്കുന്നത് തിരുവാങ്കുളം ഭാഗത്ത് കൂടിയുള്ള റോഡാണ്. തിരുവാങ്കുളം എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമാണ്. പതിറ്റാണ്ടുകളായി ഗതാഗത കുരുക്കിന് പേരുകേട്ട എറണാകുളം ജില്ലയിലെ ജംഗ്ഷനാണ് തിരുവാങ്കുളം.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-5-2026-02-10-19-45-20.jpg)
കോട്ടയം, പാലാ കൂത്താട്ടുകുളം ഭാഗങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് സീ പോർട്ട് എയർപോർട്ട് റോഡിലേക്ക് പ്രവേശിക്കാനുള്ള ഏക റോഡാണ് തിരുവാങ്കുളം വഴി കടന്നുപോകുന്ന "കരിങ്ങാച്ചിറ ചോറ്റാനിക്കര തലയോലപ്പറമ്പ്" റോഡ്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-7-2026-02-10-19-45-43.jpg)
പുത്തൻകുരിശ് കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്നവരും തിരുവാങ്കുളം ജംഗ്ഷൻ വഴിയാണ് പോകുന്നത്. തകർന്ന് തരിപ്പണമായി കിടന്ന ഈ റോഡിന്റെ വട്ടുക്കുന്ന് മുതൽ തിരുവാങ്കുളം വരെയുള്ള ഭാഗം ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഗതാഗത യോഗ്യമായത്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-8-2026-02-10-19-46-14.jpg)
എന്നാൽ മുളന്തുരുത്തി ഭാഗത്ത് നിന്ന് മുവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടവർക്ക് തിരുവാങ്കുളം ടച്ച് ചെയ്യാതെ പോകാൻ ചോറ്റാനിക്കര മുരിയമംഗലം റോഡ് മതിയാകും. നിർഭാഗ്യവശാൽ പ്രസ്തുത റോഡ് നടന്നുപോലും പോകാൻ കഴിയാത്ത വിധത്തിൽ തകർന്നു കിടക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-12-2026-02-10-19-46-38.jpg)
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ വരുന്ന ഈ റോഡ്, ടാർ ചെയ്ത് ഇരുവശങ്ങളിലും ടൈലുകൾ പാകി ഗതാഗത യോഗ്യമാക്കി. ജൽജീവൻ മിഷന്റെ ഭാഗമായുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടീൽ കർമ്മം ടാറിംഗിന് തൊട്ട് പുറകേ നടത്തി.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-13-2026-02-10-19-47-00.jpg)
ടാറിംഗ് ചെയ്ത്, ഇരുവശങ്ങളിലും ടൈലുകൾ വിരിച്ച ശേഷമുള്ള ഈ റോഡ് കുത്തിപ്പൊളിച്ചിട്ടായിരുന്നു പരിപാവനമായ ആ മഹത് കർമ്മം കോൺട്രാക്ടർ നിർവഹിച്ചത്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-14-2026-02-10-19-47-39.jpg)
ഇവിടെയാണ് അധികൃതർക്ക് വീഴ്ച ഉണ്ടായത്. ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് വേണ്ടി പൈപ്പ് ഇടുന്ന ജോലി ടാറിംഗിന് മുമ്പ് ചെയ്തിരുന്നു എങ്കിൽ ഈ റോഡ് ഗതാഗത യോഗ്യമായി ഇന്നും കിടക്കുമായിരുന്നു. ജൽ ജീവൻ പദ്ധതി പ്രകാരം പൈപ്പ് ഇടുന്നത് അറിയാമായിരുന്നിട്ടും അധികൃതർ അത് അവഗണിച്ച് കൊണ്ട് റോഡ് ടാറിംഗിന് അനുമതി നൽകി.
/filters:format(webp)/sathyam/media/media_files/2026/02/10/kureekkad-road-2026-02-10-19-56-28.jpg)
എരുവേലിയിൽ നിന്നും കുരീക്കാട് ജംഗ്ഷനിലേക്കുള്ള ബിഎംബിസി ടാറിംഗ് ചെയ്ത റോഡിലും ജൽ ജീവൻ മിഷൻ്റെ പൈപ്പിടൽ ജോലി നടന്നുകൊണ്ടിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2026/02/10/kureekkad-road-2-2026-02-10-19-58-02.jpg)
വളരെ മനോഹരമായി നിലവാരത്തോടെ ടാറിംഗ് ചെയ്ത ഈ റോഡും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കുത്തിപ്പൊളിച്ചത് നാട്ടുകാർക്ക് തീരാ വേദനയായി.
/filters:format(webp)/sathyam/media/media_files/2026/02/10/kureekkad-road-3-2026-02-10-19-58-45.jpg)
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് തകർന്നു കിടന്ന എരുവേലി കുരീക്കാട് റോഡ് ബിഎംബിസി ടാറിംഗിന് അനുമതി കിട്ടിയത് എന്ന് നാട്ടുകാർ സങ്കടത്തോടെ പറയുന്നു.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-10-2026-02-10-20-05-34.jpg)
ചോറ്റാനിക്കരയിൽ നിന്നും കൊച്ചി മധുര ഹൈവേയിലേക്ക് എത്താൻ, കഷ്ടിച്ച് രണ്ടര കിലോമീറ്റർ ദൂരം മാത്രമുള്ള ഈ കുറുക്കു വഴി അത്യന്തം ദുർഘടമാണ്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-18-2026-02-10-20-05-01.jpg)
മുരിയമംഗലത്ത് നിന്ന് ചോറ്റാനിക്കരയിലേക്ക് തിരിയുന്ന ഭാഗത്ത്, പഴയ ഒരു മയിൽക്കുറ്റി വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നത് കാണാം.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-11-2026-02-10-20-03-01.jpg)
ആ മയിൽ കുറ്റി മുതൽ ചോറ്റാനിക്കര പൂരപ്പറമ്പ് കഴിയുന്നതുവരെയുള്ള റോഡിന് ഇരുവശവും വലിയ കട്ടിംഗുകളും വളവുകളിലും, റോഡ് വക്കിലും കുഴികളും ഒക്കെയായി യാത്ര ദുഷ്കരമാക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-15-2026-02-10-20-02-19.jpg)
അന്തരിച്ച സിനിമാതാരവും മുൻ എംപിയും ആയിരുന്ന ഇന്നസെൻറ് ഉദ്ഘാടനം ചെയ്ത ചോറ്റാനിക്കരയെയും മുരിയമംഗലത്തെയും വേർതിരിക്കുന്ന പാലം മുതൽ മുരിയമംഗലം വരെയുള്ള ഭാഗമാണ് ഏറ്റവും കൂടുതൽ തകർന്നു കിടക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-14-2026-02-10-19-47-39.jpg)
പാലത്തിൻ്റെ ഭാഗത്തുനിന്ന് മുരിയമംഗലത്തേക്കുള്ള കയറ്റം വാഹനം ഓടിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കയറ്റത്തിന് ഇരുവശവും നടന്നു പോകാൻ പോലും ആവാത്ത വിധം തകർന്നു കിടക്കുകയാണ്. കയറ്റം കയറുന്ന വാഹനങ്ങൾക്ക്, ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ സൈഡ് കൊടുക്കാതെ വരുന്നത് നിത്യ കാഴ്ചയാണ്. റോഡിന് നടുവിലൂടെ നേരിയ വീതിയിൽ മാത്രമാണ് ടാറിംഗ് അവശേഷിച്ചിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-16-2026-02-10-19-48-03.jpg)
തുടർന്നുള്ള ഭാഗങ്ങളിൽ വളവുകളിൽ കുഴികളും, റോഡിന് നടുവിൽ കുഴികളും ഒക്കെയായി വാഹനം ഓടിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ടിപ്പർ ഉൾപ്പെടെയുള്ള വലിയ ലോറികൾ ഈ റോഡ് ഉപയോഗിക്കുന്നതും ഭീഷണിയാണ്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-17-2026-02-10-19-48-24.jpg)
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരും വാഹനം ഉപയോഗിക്കുന്നവരും അധികൃതരോട് ആവശ്യപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-19-2026-02-10-19-48-42.jpg)
ചോറ്റാനിക്കര പൂരപ്പറമ്പിലേക്ക് ഉള്ള കയറ്റത്തിൽ, റോഡിലേക്ക് നിൽക്കുന്ന വൈദ്യുതി തൂണുകളും, നിലവാരമില്ലാത്ത ടാറിംഗ് മൂലമുള്ള റോഡിലെ മുഴകളും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-20-2026-02-10-19-48-59.jpg)
വൈദ്യുത തൂണുകൾ എത്രയും പെട്ടെന്ന് മാറ്റി റോഡിന് മതിയായ വീതി ലഭ്യമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. പൂരപ്പറമ്പ് ഭാഗത്തുനിന്ന് താഴെ ജംഗ്ഷൻ വരെ ഉള്ള റോഡിന് ഇരുവശവും ഉള്ള കട്ടിങ്ങുകളും കുഴികളും അടിയന്തരമായി അടയ്ക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2026/02/10/chottanikkara-muriyamangalam-road-21-2026-02-10-19-49-15.jpg)
ഈടും ഉറപ്പും, ഗുണനിലവാരവുമുള്ള റോഡുകൾ നിർമ്മിച്ച് പരിചയമുള്ള കരാറുകാരെ ഇത്തരം ജോലികൾ ഏൽപ്പിക്കണമെന്നും, അധികൃതരുടെ കർശന നിർദ്ദേശവും മേൽനോട്ടവും നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടായിരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us