മെഡിക്കൽ കോളേജിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ സഹായം. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് പുതിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 91,02,693 രൂപ ബി.പി.സി.എൽ. അനുവദിച്ചു. കൊച്ചി റിഫൈനറിയുടെ സഹായം എറണാകുളം മെഡിക്കൽ കോളേജിന്

ഡെർമറ്റോളജി വിഭാഗത്തിലേക്ക് വാങ്ങുന്ന ലേസർ മെഷീനുകൾ പുതിയതായി ആരംഭിക്കുന്ന കോസ്മറ്റോളജി ക്ലിനിക്കൽ ആയിരിക്കും ഉപയോഗിക്കുന്നത്.

New Update
img

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായവുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിൽ) കൊച്ചി റിഫൈനറി രംഗത്ത്.

Advertisment

മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിക്കാണ്  പുതിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 91,02,693  രൂപ ബി.പി.സി.എൽ. അനുവദിച്ചത് . 

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ബിപിസിഎല്ലിൻ്റെ  ഈ നടപടി.

കൊച്ചിൻ റിഫൈനറിയുടെ സഹായത്താൽ  വാങ്ങുന്ന ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് കോഗുലേഷൻ അനലൈസർ (ROTEM), മൈക്രോബയോളജി വിഭാഗത്തിലേക്ക് ട്രൂനാറ്റ് പി.സി.ആർ. മെഷീൻ (Quattro), അനുബന്ധ ടെസ്റ്റ് കിറ്റുകൾ, ഡെർമറ്റോളജി വിഭാഗത്തിലേക്ക്  ഫ്രാക്ഷണൽ CO2 ലേസർ, ഡയോഡ് ലേസർ, മോണോക്രോമാറ്റിക് UVB തെറാപ്പി യൂണിറ്റ്, ഡെർമ ചെയർ എന്നീ ഉപകരണങ്ങൾ വാങ്ങുന്നതിന്  ഈ ഫണ്ട് ഉപയോഗിക്കും.

ഡെർമറ്റോളജി വിഭാഗത്തിലേക്ക് വാങ്ങുന്ന ലേസർ മെഷീനുകൾ പുതിയതായി ആരംഭിക്കുന്ന കോസ്മറ്റോളജി ക്ലിനിക്കൽ ആയിരിക്കും ഉപയോഗിക്കുന്നത്.

Advertisment