അഖില്‍ മാരാര്‍ ട്വന്റി20 സ്ഥാനാര്‍ത്ഥി

New Update
akhil marar twenty20 candidate

കിഴക്കമ്പത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വം  ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബും എം. ജേക്കബ് പ്രഖ്യപിക്കുന്നു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഗോപകുമാര്‍ സമീപം.

കിഴക്കമ്പലം: സിനിമ സംവിധായകനും, ടെലിവിഷന്‍ റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

Advertisment

ട്വന്റി20 പാര്‍ട്ടി എന്‍.ഡി.എയുടെ ഘടക കക്ഷിയായതിലൂടെ ധാരാളം പേര്‍ ട്വന്റി20യിലേയ്ക്ക് വരാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. 

കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തെ ബഹുദൂരം മുന്നോട്ട് നയിക്കുമ്പോള്‍ കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രം പറഞ്ഞ് വികസന വിരുദ്ധ നയവുമായി ഇടതിനൊപ്പം വലതും കൂട്ടുചേര്‍ന്ന് കേരളത്തെ പിന്നോട്ടടിക്കുന്നു. 

വയനാട് പ്രകൃതി ദുരന്തത്തിന് ഇരയായവരെ ഇതുവരെയും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനായില്ലെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. 

താന്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നത് എന്‍.ഡി.എ തീരുമാനിക്കുമെന്ന് കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഖില്‍ മാരാര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാറും പങ്കെടുത്തു. 

Advertisment