New Update
/sathyam/media/media_files/2026/02/26/narendra-modi-pathriyarkis-bava-2026-02-26-19-34-01.jpg)
കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ അന്ത്യോഖ്യാ പത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച വെള്ളിയാഴ്ച നടക്കും.
Advertisment
ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി നാളെ ഉച്ചയ്ക്ക് 12.15-ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവ, യൗസെബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്, എന്‍.ഡി.എ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us