Advertisment

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

author-image
ഇ.എം റഷീദ്
New Update
obit badarudeen

കൊച്ചി: അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 78 കാരൻ മരിച്ചു. ചൊവ്വര സ്വദേശി ബദറുദ്ദീൻ (78) ആണ് മരിച്ചത്.

Advertisment

ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറി സാബു ബദറുദ്ദീന്റെ തലയ്ക്കടിക്കുകയായിരുന്നു.

സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. തലക്ക് ഗരുതര പരിക്കേറ്റ ബദറുദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

Advertisment