Advertisment

പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ അശരണരായ രോഗികൾക്കുള്ള ചികിത്സാ സഹായം വിതരണം ചെയ്തു

New Update
oommen chandy charity

പിറവം: പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറം, കഴിഞ്ഞ പന്ത്രണ്ട് വർഷമായി നിരാലംബരും നിർധനരും വിധവകളുമായ അമ്മമാരെ സഹായിക്കുന്ന "അമ്മയോടൊപ്പം" പദ്ധതി കൂടാതെ, 2023 മുതൽ നിർധനരായ രോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയും നടപ്പിലാക്കി വരുന്നു.

Advertisment

യശ്ശഃശ്ശരീരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മറിയ ഉമ്മൻ നേതൃത്വം നല്കി നടത്തിവരുന്ന മന്നാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ പദ്ധതിയായ "ഉമ്മൻ ചാണ്ടി സ്നേഹസ്പർശം" പദ്ധതിയുമായി സഹകരിച്ച്, പിറവം മേഖലയിലെ 400 ഓളം രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റും, പരേതനായ പിറവം മഠത്തിപ്പറമ്പിൽ എം.സി വർക്കി മെമ്മോറിയൽ നൽകുന്ന ചികിത്സാ സഹായവിതരണവും നടന്നു.

oommen chandy charity-2

പിറവം കമ്പാനിയൻസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഫോറം ചെയർമാൻ സാബു കെ. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ മന്ന ചാരിറ്റബിൾ ട്രസ്സ് ഡോ. മറിയ ഉമ്മൻ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. 

അന്തരിച്ച, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കണ്ട് ശീലിച്ച തനിയ്ക്ക്, അദ്ദേഹമാണ് തന്റെ എക്കാലത്തെയും റോൾമോഡൽ. അദ്ദേഹത്തോടുള്ള ആദരവാണ് ഇതുപോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാനുള്ള തന്റെ ഊർജ്ജമെന്നും, താൻ എന്നും ഇതുപോലെയുള്ള അശരണരായവർക്ക് ഒരു കൈത്താങ്ങാകുമെന്നും അദ്ധ്വക്ഷപ്രസംഗത്തിൽ ഫോറം ചെയർമാൻ സാബു കെ.ജേക്കബ് പറഞ്ഞു.

oommen chandy charity-3

ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബാ, ആലുവ രാജഗിരി ഹോസ്പിറ്റൽ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് വർഗീസ് മഠത്തിപ്പറമ്പിൽ, റോട്ടറി ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോ. ഓഡിനേറ്റർ ഡോ. എസി പീറ്റർ, പിറവം കരുണാലയം ഡയറക്ടർ ഗീവർഗീസ് മുളയംകോട്ടിൽ കോറെപ്പിസ്കോപ്പ, ക്രിസ്തുരാജ പ്രയർ സെന്റർ ഡയറക്ടർ ബ്രദർ ജെയ്സൺ കെ  സ്കറിയ, ഫോറം ജോ. സെക്രട്ടറി കുര്യൻ പുളിയ്ക്കൽ, പിറവം പ്രസ്സ് ക്ലബ്ബ് എം.റ്റി പൗലോസ് എന്നിവർ സംസാരിച്ചു.

കൾച്ചറൽ ഫോറം ഭാരവാഹികളായ  പോൾ കൊമ്പനാൽ, ഏലിയാസ് വെട്ടുകുഴി, രാജു പാണക്കാട്ട്, ജോളിമോൻ കൊമ്പനാൽ, രവി ശ്രാമഠത്തിൽ, മാത്യു മൈലാടി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.

ഫോറം ജനറൽ സെക്രട്ടറി തമ്പി പുതുവാക്കുന്നേൽ സ്വാഗതവും ടോണി ചെട്ടിയാകുന്നേൽ കൃതഞ്ജതയും പറഞ്ഞു.

Advertisment