Advertisment

ഡിസ്റ്റിലറി ബ്രൂവറി അനുമതിക്കെതിരേ നാഷണലിസ്റ്റ് കേരള കോൺഗ്രസ് എറണാകുളും നോർത്ത് എക്സൈസ് ഓഫീസിന് മുമ്പിൽ പ്രധിഷേധ സംഗമം നടത്തി

New Update
nationalist kerala congress protest

നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളും നോർത്ത് എക്സൈസ് ഓഫീസിന് മുമ്പിൽ പ്രധിഷേധ സംഗമം സംസ്ഥാന ചെയർമാനും എൻ ഡി ഏ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉൽഘാടനം ചെയ്തപ്പോൾ

കൊച്ചി: സംസ്ഥാന സർക്കാർ പാലക്കാട്ട് എലപ്പുള്ളിയിൽ വിവാദ കമ്പനിക്ക് ഡിസ്റ്റിലറിയും ബ്രൂവറിയും നടത്തുന്നതിന് അനുമതി നൽകിയതിനെതിരേ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളും നോർത്ത് എക്സൈസ് ഓഫീസിന് മുമ്പിൽ പ്രധിഷേധ സംഗമം നടത്തി

Advertisment

സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ ഗിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രധിഷേധസംഗമം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉൽഘാടനം ചെയ്തു

മദ്യ ലഭ്യത ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരുമെന്ന് വാന്ദാനം നൽകി അധികാരത്തിൽ വന്ന ഇടത് സർക്കാർ മദ്യ ലഭ്യത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള മദ്യനയം ജനവിരുദ്ധമാണന്നും ഡിസ്റ്റിലറിക്കും ബ്രൂവറിക്കും നൽകിയ അനുമതി പിൻവലിക്കണമെന്ന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

ഈ അനുമതിക്ക് പിന്നിൽ നടന്നിട്ടുള്ള അഴിമതിയെപ്പറ്റി കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം തുടർന്ന് ആവശ്യപ്പെട്ടു

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോണി കെ ജോൺ മുഖ്യസന്ദേശം നൽകി. ഭാരവാഹികളായ എസ് സന്തോഷ് കുമാർ, പി ഏച്ച് ഷംസുദീൻ, അഡ്വ വി ആർ സുധീർ, ജോർജ്ജ് ഷൈൻ, പി എസ് സി നായർ, മജ്ജു സന്തോഷ്, വി വിജയൻ, അഡ്വ രവീന്ദ്രകുമാർ ഏസ് സനൽകുമാർ ജിൻസി ജേക്കബ്ബ് സെനബാ പൊന്നാരിമംഗലം ബിജു മുണ്ടാൻ അമ്പു താഹിർ, സന്തോഷ് കുമാർ, ജോയി എണ്ണംപ്ലാശ്ശേരി, രാജു വർഗീസ് തിരുവല്ല എന്നിവർ പ്രസംഗിച്ചു.

Advertisment