New Update
/sathyam/media/media_files/2025/12/07/lorry-2025-12-07-19-47-57.jpg)
കാലടി: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിനിടെ ലോറിയുടെ ചില്ലകൾ അടിച്ചു തകർത്തു.
Advertisment
മറ്റൂരിലാണ് എംസി റോഡിലൂടെ കടന്നു പോയ ലോറിയുടെ ചില്ലുകൾ തകർത്തത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ലോറി ഡ്രൈവറെയും കലാശക്കൊട്ടിനെത്തിയവർ ആക്രമിക്കുന്നത് കാണാം. പോലീസ് നോക്കി നിൽക്കെയാണ് ആക്രമണം.
പിന്നീട് ലോറി ഡ്രൈവർ വാഹനം ഓടിച്ചു പോകുമ്പോൾ പാർട്ടി പ്രവർത്തകർ കൊടികളുമായി പിന്നാലെ ഓടുന്നതും ദൃശ്യമാണ്.
ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിച്ചത്.
ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us