New Update
/sathyam/media/media_files/FeYqsKCcaHy1t2vFAyN8.jpg)
പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ 3000 വനിതകളെ അണിനിരത്തിക്കൊണ്ട് പെരുമ്പാവൂർ ഗവണ്മെന്റ് ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്ത് ഫെബ്രുവരി 11 ഞായറാഴ്ച വൈകിട്ട് 5ന് ലഹരിവിരുദ്ധ പ്രചരണാർത്ഥം നടത്തുന്ന 'പാർവ്വണേന്ദു-2024' മെഗാതിരുവാതിരക്കളിയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
Advertisment
/sathyam/media/media_files/64OBbMsgPXOQE2u25Nyf.jpg)
യൂണിയനിലെ എല്ലാ കരയോഗങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന വിളംബരജാഥ വ്യാഴാഴ്ച വൈകിട്ട് 4ന് പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തെ യൂണിയൻ ഓഫിസിനു മുമ്പിൽ നിന്നാരംഭിക്കും.
തിരുവാതിരക്കളിയിൽ പങ്കെടുക്കുന്നവർക്കുള്ള ആദ്യഘട്ട പരിശീലനം ശനിയാഴ്ച വൈകിട്ട് വളയൻചിറങ്ങരയിൽ നടന്നു. രണ്ടാംഘട്ട പരിശീലനം ഞായറാഴ്ച വടയമ്പാടിയിലാണ് നടക്കുന്നതെന്ന് എൻ.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീകുമാർ പറഞ്ഞു.
/sathyam/media/media_files/dg6ZK0KvVxehEK1h0uMe.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us