കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
/sathyam/media/media_files/3j6JbEOVdNKmgr0UT2nl.jpg)
പെരുമ്പാവൂർ: എൺപതുവയസ്സു പൂർത്തിയാക്കിയ കൂവപ്പടിയിലെ മുതിർന്ന ഹൈന്ദവ ആധ്യാത്മിക സത്സംഗ പ്രവർത്തക കൂടാലപ്പാട് വിളാവത്ത് വീട്ടിൽ പത്മാവതിയമ്മയുടെ അശീതി ആഘോഷം അയ്മുറി നന്ദിഗ്രാമത്തിലെ തപോവനം ഊട്ടുപുരയിൽ നടന്നു.
Advertisment
മുതിർന്ന ഹൈന്ദവ ആധ്യാത്മിക സത്സംഗപ്രവർത്തക കൂടാലപ്പാട് വിളാവത്ത് പത്മാവതിയമ്മയെ അശീതി ആഘോഷവേളയിൽ ആദരിച്ചപ്പോൾ
ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയിലെയും ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗത്തിലെയും പ്രവർത്തകർ പത്മാവതിയമ്മയ്ക്ക് ആശംസകൾ നേർന്നു.
കെ. സാവിത്രിയമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. ഷൈല വിളാവത്ത്, ഉഷ വിളാവത്ത് എന്നിവർ സംബന്ധിച്ചു. ചടങ്ങുങ്ങളുടെ ഭാഗമായി പിറന്നാൾ സദ്യയും ഉണ്ടായിരുന്നു.