പറവൂരിലെ കടകളില്‍ കുട്ടി മോഷ്ടാക്കള്‍ എത്തുന്നു. രണ്ടു കുട്ടികള്‍ ഒരു കടയില്‍ മോഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മോഷണം നടന്നത് കോട്ടുവള്ളി ചെറിയപിള്ളി വളവിലെ പച്ചക്കറി കടയിൽ

കോട്ടുവള്ളി ചെറിയപിള്ളി വളവിലെ പച്ചക്കറി കടയിലാണ് കവര്‍ച്ച നടത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന പണം, തേങ്ങ, അച്ചാര്‍ എന്നിവയാണ് മോഷണം പോയത്.

New Update
MOSHANAM

കൊച്ചി: പറവൂരിലെ കടകളില്‍ കുട്ടി മോഷ്ടാക്കള്‍ എത്തുന്നതായി പരാതി.

രണ്ടു കുട്ടികള്‍ ഒരു കടയില്‍ മോഷണം നടത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

Advertisment

കോട്ടുവള്ളി ചെറിയപിള്ളി വളവിലെ പച്ചക്കറി കടയിലാണ് കവര്‍ച്ച നടത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന പണം, തേങ്ങ, അച്ചാര്‍ എന്നിവയാണ് മോഷണം പോയത്.

കഴിഞ്ഞ ആഴ്ച നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കൊണ്ട് മുഖം മറച്ച് പലചരക്കു കടയില്‍ എത്തി സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.


മുഖം മറയ്ക്കാതെ എത്തിയ ഇവര്‍ കടയിലെ സിസിടിവി ശ്രദ്ധയില്‍ പെട്ടതോടെ മുഖം മറയ്ക്കുകയും ലൈറ്റ് ഓഫ് ചെയ്യുകയും ചെയ്തു.

തുടര്‍ന്നാണ് കടയിലെ സാധനങ്ങള്‍ മോഷ്ടിച്ചത്. പറവൂരില്‍ പലയിടത്തും കുട്ടി മോഷ്ടാക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം. 

Advertisment