പെരുമ്പാവൂരിൽ പരിശോധന ശക്തമാക്കും, നാട്ടുകാർ നിയമം കൈയിലെടുക്കരുത്: മുന്നറിയിപ്പുമായി പോലീസ്

നിയമം കൈയിലെടുക്കാനോ അല്ലെങ്കില്‍ സ്വമേധയ നിയമം നടപ്പിലാക്കാനോ പൊതുജനങ്ങള്‍ ശ്രമിക്കരുതെന്ന് എസ്പി മുന്നറിയിപ്പു നല്‍കി.

New Update
Police

കൊച്ചി: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ലഹരി കച്ചവടം തടയിടാന്‍ ഒരുങ്ങി പോലീസ്. പരിശോധന ശക്തമാക്കുമെന്നും നാട്ടുകാര്‍ നിയമം കൈയില്‍ എടുക്കരുതെന്നും റൂറല്‍ എസ്പി ഇന്ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നാട്ടുകാരുടെ ജനകീയ സമിതിയെ കൂടി പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു യോഗം.

Advertisment

ജനങ്ങളും പോലീസും എക്‌സൈസ് ഡിപ്പാർട്ട്‌മെന്‍റും സംയുക്തമായി ഒരു കമ്മിറ്റി രൂപീകരിച്ച് പോലീസിന്‍റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന തീരുമാനം എടുക്കും.

സദുദ്ദേശ്യത്തോടു കൂടി ജനങ്ങള്‍ രൂപീകരിച്ച ചെറിയ കമ്മിറ്റികളുണ്ട്. അത് അക്രമത്തിലേക്കും നിയവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും പോകുന്നതായുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. 

നിയമം കൈയിലെടുക്കാനോ അല്ലെങ്കില്‍ സ്വമേധയ നിയമം നടപ്പിലാക്കാനോ പൊതുജനങ്ങള്‍ ശ്രമിക്കരുതെന്ന് എസ്പി മുന്നറിയിപ്പു നല്‍കി.

Advertisment