സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ്ഫാക്കൽറ്റി ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി:  ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ജ്യോഗ്രഫി പഠനവകുപ്പിലേക്ക് ഫിസിക്കൽ ജ്യോഗ്രഫി /ജ്യോഗ്രഫിക്കൽ ഇൻഫ‍‍ർമേഷൻ സിസ്റ്റത്തിൽ സ്പെഷ്യലൈസേഷൻ ഉള്ള ഒരു ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 

Advertisment

ജ്യോഗ്രഫി വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഫിസിക്കൽ ജ്യോഗ്രഫി / ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം -ൽ സ്പെഷ്യലൈസേഷൻ, ബന്ധപ്പെട്ട പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. 

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 2025 ജനുവരി 27ന് രാവിലെ 10.00ന് സർവകലാശാല മുഖ്യകേന്ദ്രത്തിലെ മീഡിയ സെന്ററിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ: 9446389010, 9744825768

Advertisment