പീരുമേട്: ജോയിൻ്റ് കൗൺസിൽ ഇടുക്കി ജില്ലാ സെക്രട്ടറി ബീനാമോൾ വി.ആർ. (മുണ്ടപ്പള്ളിൽ, വണ്ടൻപതാൽ, മുണ്ടക്കയം (49)) നിര്യാതയായി. പീരുമേട് താലൂക്ക് ഓഫീസിലെ ജീവനക്കാരിയായിരുന്നു. ഭർത്താവ്: പി ആർ സതീഷ് (റിട്ട. വാട്ടർ അതോറിട്ടി ജീവനക്കാരന്‍). മക്കൾ: അഭിജിത്ത്, ആഷീഷ്.
മൃതദേഹം തിരുവനന്തപുരത്ത് ജോയിൻ്റ് കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് ശേഷം മുണ്ടക്കയത്തേക്ക് കൊണ്ട് വരും. സംസ്കാരം ഞായറാഴ്ച പകൽ ഒരു മണിക്ക് കോരുത്തോട് ഉള്ള വീട്ടുവളപ്പിൽ.