Advertisment

മാറിക കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് എൻജിനീയറിങ് കോളജ് വിദ്യാർഥി മരിച്ചു

ഇന്നലെ സന്ധ്യയോടെ മാറിക അക്വഡേറ്റിനു സമീപം കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ക്രിസ്ബിനെ കൂടെയുള്ളവർക്ക് രക്ഷിക്കാനായില്ല. തൊടുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
crisbin UnTtitled.jpg

തൊടുപുഴ: മാറിക കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് എൻജിനീയറിങ് കോളജ് വിദ്യാർഥി മരിച്ചു. വഴിത്തല ഇരുട്ടുതോട് കുഴികണ്ടത്തിൽ പരേതനായ ബിജു കെ. ജോണിന്റെ മകൻ ക്രിസ്ബിൻ ജോൺ ബിജു(22) ആണ് മരിച്ചത്.

Advertisment

ഇന്നലെ സന്ധ്യയോടെ മാറിക അക്വഡേറ്റിനു സമീപം കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ക്രിസ്ബിനെ കൂടെയുള്ളവർക്ക് രക്ഷിക്കാനായില്ല. തൊടുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ട്രിച്ചിയിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന ക്രിസ്ബിൻ അവധിക്ക് വീട്ടിലെത്തിയതായിരുന്നു. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അത്യാഹിതം. ഒന്നര വർഷം മുൻപ് ഉണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്രിസ്ബിൻറെ പിതാവ് ബിജു ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് മരിച്ചത്.

ബിജുവിൻ്റെ മരണത്തിനു പിന്നാലെ ക്രിസ്ബിന്റെ അപകട മരണം വീട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി അമ്മ ഡെയ്‌സി പൂവരണി ഈറ്റത്തോട്ട് കുടുംബാഗം. സഹോദരി ക്രിസ്‌റ്റീന

Advertisment