Advertisment

ഇടുക്കിയിൽ വൻ ലഹരി മരുന്ന് വേട്ട; വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എംഡിഎംഎയും കണ്ടെടുത്തു, നാല് യുവാക്കൾ കസ്റ്റഡിയിൽ; പ്രതികൾ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് ആട് ഫാം തുടങ്ങുന്നുവെന്ന് പറഞ്ഞ്

New Update
V

ഇടുക്കി: ഇടുക്കിയിൽ വൻ ലഹരി മരുന്ന് വേട്ട. പൂപാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എംഡിഎംഎയും കണ്ടെടുത്തു.

Advertisment

ഹാഷിഷ് ഓയിൽ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിൽ ആയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന് ഉള്ളിൽ നിന്ന് എം ഡി എം എ യും കണ്ടെടുത്തു.

മൊബൈൽ ചാർജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ നാല് യുവാക്കൾ കസ്റ്റഡിയിൽ.

വീട് വാടകയ്ക് എടുത്ത് നാല് ദിവസം മുൻപാണ് ഇവർ ഇവിടെ എത്തിയത്. ആട് ഫാം തുടങ്ങുന്നതിനായാണ് ഇവിടെ വന്നതെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സ്സൈസ് നർകോട്ടിക് വിഭാഗം പരിശോധന നടത്തിയത്.

Advertisment