/sathyam/media/media_files/2025/11/13/idukki-district-panchayat-2025-11-13-00-21-51.jpg)
ഇടുക്കി: ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വം കോൺഗ്രസ് പ്രവർത്തകരിൽ അത്യപ്തി പുകയുന്നു ഇടതും, ആം ആദ്മിയും സ്ഥാനാർത്ഥികൾ കളത്തിൽ ഇടം പിടിക്കുമ്പോൾ കോൺഗ്രസ് ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ കെട്ടിയിറക്കാൻ നീക്കം അണികളിൽ ആശങ്കയുണർത്തുന്നു. .
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വാഗമണ്ണിലും, പാമ്പാടുംപാറയിലും അതിനു മുമ്പുളള തിരഞ്ഞെടുപ്പിൽ വാഗമണ്ണിലും ഉണ്ടായ പരാജയം ഇത്തരത്തിലുളള കെട്ടിയിറക്കലാണെന്നത് വസ്തുതയാണ്.
പ്രാദേശികമായി രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടുന്നവരെ നോക്കുകുത്തിയാക്കുന്ന ഈ നടപടിക്കെതിരെ പ്രദേശ് കോൺഗ്രസ് കമ്മറ്റിയ്ക്ക് വിവരം ലഭിച്ചതായും അറിയുന്നു.
പ്രവർത്തനത്തിൽ പതിനാലാമത് ആയ ഇടുക്കി ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കുന്നതിന് പകരം ഗോത്രക്കാരെ കെട്ടിയിറക്കാൻ ചില നേതാക്കൾ ശ്രമിക്കുന്നതിനെതിരെ വ്യാപകമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us