Advertisment

കുട്ടികൾ പ്രണയത്തിൽ അകപ്പെട്ട് വഴിതെറ്റി പോകുന്നു, വിശ്വാസോത്സവത്തില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

New Update
kerala story doordar.jpg

ഇടുക്കി: ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിൻ്റെ ഭാഗമായിട്ടാണ് വിവാദ ചിത്രം പ്രദർശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രദർശനം. ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം. 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാ​ഗമായി കേരളാ സ്റ്റോറി പ്രദർശിപ്പിച്ചത്.

കുട്ടികൾക്കുള്ള ട്രെയിനിങ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. കുട്ടികൾ പ്രണയത്തിൽ അകപ്പെട്ട് വഴിതെറ്റി പോകുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രവണതക്ക് തടയിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Advertisment