നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റ്യൂഡ് മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക്ക് സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായി

New Update
idukki high altitude synthetic stadium

നെടുങ്കണ്ടം: ഇടുക്കിയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് ഇനി പുതിയ ചിറകുകള്‍. നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റ്യൂഡ് മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക്ക് സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായി. 

Advertisment

രാത്രിയിലും പകലും മത്സരം നടത്താന്‍ കഴിയുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും സജ്ജം. 

15 കോടി ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായ സ്റ്റേഡിയത്തില്‍ ആധുനിക നിലവാരത്തിലുള്ള ഫുട്‌ബോള്‍ മൈതാനമാണുള്ളത്. 

അത്ലറ്റിക് മത്സരങ്ങള്‍ക്ക് പുറമെ ഷോട്ട് പുട്ട്, ഹാമര്‍ ത്രോ,  ലോംഗ് ജംപ്, ഹൈജംപ് തുടങ്ങിയ കായിക മത്സരങ്ങളും ഇവിടെ നടത്താം. ആറ് ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം.

Advertisment