Advertisment

മുതിർന്ന കേരളാ കോൺഗ്രസ് നേതാവും തൊടുപുഴ വാഴക്കുളം യുവരാജാസ്‌ കോളേജ് സ്ഥാപകനുമായിരുന്ന ബേബി  സെബാസ്റ്റ്യൻ ചിറമാട്ടേൽ നിര്യാതനായി

New Update
obit baby sebastian

വാഴക്കുളം: മുതിർന്ന മുൻ കേരളാ കോൺഗ്രസ് നേതാവും തൊടുപുഴ-വാഴക്കുളം യുവരാജാസ്‌ കോളേജ് സ്ഥാപകനുമായിരുന്ന ബേബി  സെബാസ്റ്റ്യൻ ചിറമാട്ടേൽ (79) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച 3.30നു വാഴക്കുളം സെൻ്റ് ജോർജ് പള്ളിയിൽ. 

Advertisment

തൊടുപുഴയിലെ വിവിധ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. അവിഭക്ത കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥിപ്രസ്ഥാനമായ കെഎസ്‌സിയുടെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരിന്നു. 

മുൻ സ്വാതന്ത്ര്യ സമര സേനാനി പടി: കോടിക്കുളം പരേതനായ ചിറമാട്ടേൽ ദേവസ്യ - മറിയക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ്. കളത്തൂക്കടവ് പരേതരായ മുതുപ്ലാക്കൽ തൊമ്മച്ചൻ-മറിയാമ്മ ദമ്പതികളുടെ മകൾ കുട്ടിയമ്മയാണ് ഭാര്യ. 

മക്കൾ: സ്മിത ബേബി, വിനീത ബേബി ( മാനേജർ, ഫെഡറൽ ബാങ്ക്, വെള്ളിയാമറ്റം ), പ്രവീൺ ബേബി (ഓസ്ട്രേലിയ). മരുമക്കൾ: ജിന്റോ (പുല്പറമ്പിൽ, ബിസിനസ്), ജെയിംസ് (പള്ളത്ത് നമ്പ്യാപറമ്പിൽ, ബിസിനസ്), സിത്താര (പുളിക്കൽ, ഓസ്ട്രേലിയ). കൊച്ചുമക്കൾ: മെറിയ്യ, ജോർജ്, എലിസബത്ത്, ടെസ്സ, മറിയം, ജോസഫ്, സെറ.

ഭൗതികശരീരം വെള്ളിയാഴ്ച വൈകുന്നേരം വസതിയിൽ കൊണ്ടുവരും.

 

Advertisment