New Update
/sathyam/media/media_files/2025/05/28/x5MvVw0VsNLJBqITLmCi.jpg)
തൊടുപുഴ: ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വവും പ്രസംഗകലയും എന്ന വിഷയത്തിൽ പഠനശിബിരം നടത്തി. ട്രെയ്നറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസുകൾ നയിച്ചു.
Advertisment
ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് റിജോ എബ്രഹാം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോയ് ജോസഫ് എളമ്പാശ്ശേരി, മിനി ജെയിംസ്, കെ. കെ. ചന്ദ്രവതി, ലീന പ്രസാദ്, അനീഷ് കാപ്പിൽ, ജോണി ജോസഫ്, ജയിംസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.