Advertisment

ഇടുക്കി ലോക്സഭ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ ആരക്കുഴ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ: മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

New Update
deean iduki11.jpg

മൂവാറ്റുപുഴ: ഇടുക്കി ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ ആരക്കുഴ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ ലൂയീസ് അധ്യക്ഷത വഹിച്ചു.  കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി.ടി ബൽറാം മുഖ്യപ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടിയുടെ പുത്രി മരിയ ഉമ്മൻ മുഖ്യാതിഥിയായി. 

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ. കെ.എം സലിം, കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, മഹിള കോൺഗ്രസ് സംസ്ഥാന ഭാരവാഹി മേരി പീറ്റർ, മഞ്ഞളൂർ ബ്ലോക്ക് പ്രസിഡന്റ് ആശാ ജിമ്മി, ഘടകകക്ഷി നേതാക്കന്മാരായ

ബേബികൊച്ചുപാലിയത്തിൽ, ബിനോയ് മാതേക്കൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം നേതാവ് സമീർ കോണിക്കൽ, ആരക്കുഴ മണ്ഡലം പ്രസിഡന്റ് വിഷ്ണു ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment