ഇടുക്കിയില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. മരിക്കുമെന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കിയില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍. 30കാരിയായ പെരുമ്പള്ളികുന്നേല്‍ രഞ്ജിനി, നാലുവയസുകാരനായ ആദിത്യന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

New Update
Death

തൊടുപുഴ: ഇടുക്കിയില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍. 30കാരിയായ പെരുമ്പള്ളികുന്നേല്‍ രഞ്ജിനി, നാലുവയസുകാരനായ ആദിത്യന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.


മരിക്കുമെന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊടുപുഴ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു.

Advertisment