/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
ക​ട്ട​പ്പ​ന: വാ​ക്കുത​ര്‍​ക്ക​ത്തെത്തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച മ​ധ്യവ​യ​സ്​ക​ന്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.
ക​ട്ട​പ്പ​ന വ​ലി​യ​പാ​റ പാ​റ​പ്പാ​ട്ട് രാ​ജീ​വ​ന്‍ (58) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ വ​ലി​യ​പാ​റ അ​ങ്ങേ​മ​ഠ​ത്തി​ല്‍ ബി​ജു​വി​നെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെത്തു​ട​ര്‍​ന്ന് ബി​ജു രാ​ജീ​വ​ന്‍റെ ദേ​ഹ​ത്ത് മു​ള​കു​പൊ​ടി ക​ല​ര്‍​ത്തി​യ തി​ള​ച്ച​വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. സം​സ്​കാ​രം ന​ട​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us