New Update
/sathyam/media/media_files/2025/11/12/death-2025-11-12-21-08-30.jpg)
തൊടുപുഴ: ഇടുക്കി മുട്ടത്ത് കടന്നല്‍ കൂട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മരത്തില്‍ നിന്നു വീണ നാല്‍പ്പത്തിയാറുകാരന്‍ മരിച്ചു.
Advertisment
മുട്ടം ഇല്ലിചാരി വെട്ടിക്കല്‍ വീട്ടില്‍ സുരേഷ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
മുട്ടം പുറവിളയില്‍ മരത്തില്‍ ഉണ്ടായിരുന്ന കൂട് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന് കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ബോധരഹിതനായി മരത്തില്‍ നിന്ന് താഴെ വീണു. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us