എംഎം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെ; ഡീന്‍ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യം ഉള്ളതു കൊണ്ടാണ്; ഡീനിനെ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണെന്ന് ഒ ആര്‍ ശശി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
deenUntiitled.jpg

ഇടുക്കി:  എംഎം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെയാണെന്ന് മുന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഒ ആര്‍ ശശി.

Advertisment

ഡീന്‍ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണ്. ഡീന്‍ കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണെന്നും ഒ ആര്‍ ശശി ആരോപിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ എംഎം മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഒ ആര്‍ ശശിയുടെ അധിക്ഷേപം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന എം പിയാണ് ഡീന്‍ കുര്യാക്കോസെന്നും പൗഡര്‍ പൂശി നടക്കുന്നുവെന്നും ഉള്‍പ്പെടെ എം എം മണി കഴിഞ്ഞ ദിവസം അധിക്ഷേപിച്ചിരുന്നു.