New Update
/sathyam/media/media_files/2025/09/26/plus-to-student-2025-09-26-09-46-48.jpg)
അഗളി: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയെയാണ് (16) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
അഗളി ജിവിഎച്ച്എസ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ടു സ്‌കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണു മരിച്ച നിലയിൽ കണ്ടത്.അമ്മ: സൂര്യ (കുടുംബശ്രീ, അഗളി). സഹോദരി: ആർദ്ര