തൊടുപുഴ വ്യാപാരഭവനിൽ സൗജന്യ കൊക്ലിയർ ഇപ്ലാന്റ് കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ കൊക്ലിയർ ഇപ്ലാന്റ് കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് തൊടുപുഴയിൽ സംഘടിപ്പിച്ചു.

author-image
Pooja T premlal
New Update
thodu

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെയും എറണാകുളം ലൂർദ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ കൊക്ലിയർ ഇപ്ലാന്റ് കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്  സംഘടിപ്പിച്ചു.

Advertisment

തൊടുപുഴ  വ്യാപാര ഭവനിൽ വെച്ച് നടന്ന ക്യാമ്പ്  റോട്ടറി ക്ലബ് പ്രസിഡന്റ് ജോബി ജി ജോൺ ഉദ്ഘാടനം ചെയ്തു. 

തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ രാജു തരണിയിൽ അധ്യക്ഷനായിരുന്നു.

ക്ലോകിയർ ഇപ്ലാന്റ് സർജൻ ഡോ. ജോർജ് കുരുവിള ക്യാമ്പിനു നേതൃത്വo നൽകി. 

മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ സി.കെ നവാസ് സ്വാഗതവും, വനിതാ വിംഗ് ജനറൽ സെക്രട്ടറി ശ്രീമതി ഗിരിജ കുമാരി ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. 

ലൈസൺ മാനേജർ സജി ജോബ് വില്ലി, ട്രഷറർ  അനിൽകുമാർ പീടികപറമ്പിൽ,  ജില്ലാ സെക്രട്ടറി നാസർ സൈര, മർച്ചൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്മാരായ ശരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, കെ പി ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എം എച്ച് ജോൺസ് ഹിന്ദുസ്ഥാൻ,കമ്മിറ്റി അംഗങ്ങളായ ശ്രീ. സി. കെ. ശിഹാബ്, റഹീം നാനോ എന്നിവർ പങ്കെടുത്തു.

100 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. 50000 രൂപ വരെ വിലവരുന്ന ചികിത്സസഹായം ആശുപത്രി അധികൃതർ വാഗ്ദാനവും ചെയ്തു.

Advertisment