തൊടുപുഴ: വ്യാപാരമാന്ദ്യം മൂലം നട്ടം തിരിയുന്ന സാഹചര്യത്തില്‍,കടയില്‍ വരുന്ന കസ്റ്റമേഴ്‌സിന്റെ വാഹനങ്ങളുടെ ഫോട്ടോ ഫോണില്‍ എടുത്ത് പെനാല്‍റ്റി അടിക്കുന്ന ട്രാഫിക് പോലീസിന്റെ നടപടിക്കെതിരെ തൊടുപുഴ ഡിവൈഎസ്പിക്ക് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ശീ രാജു തരണിയിലിന്റെ നേതൃത്വത്തില്‍ പരാതി നല്‍കി.
തൊടുപുഴ പോലീസും വ്യാപാരികളും തമ്മില്‍ നല്ല ബന്ധമാണ് നിലവില്‍ ഉള്ളത്. പക്ഷേ ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടിമൂലം വ്യാപാരികള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഇത്പരിഹരിക്കണമെന്ന് പ്രസിഡന്റ് രാജു തരണിയില്‍ നിവേദനം കൊടുത്തുകൊണ്ട് പറഞ്ഞു.
ഈ വിഷയം എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും, വേണ്ട നടപടി സ്വീകരിക്കാമെന്നും ഡിവൈഎസ്പി ഉറപ്പ് നല്‍കി. വ്യാപാരികളെ ദ്രോഹിക്കുന്ന ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുകയില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
നിവേദനം നല്‍കാന്‍ പ്രസിഡന്റിനോടൊപ്പം ജനറല്‍ സെക്രട്ടറി സി കെ നവാസ്,ട്രെഷറര്‍ അനില്‍ പീടികപ്പറമ്പില്‍, വൈസ് പ്രസിഡന്റ്മാരായ ഷെരീഫ് സര്‍ഗ്ഗം, കെ പി ശിവദാസ്, ജോസ് തോമസ് കളരിക്കല്‍, സെക്രെട്ടറിമാരായ ഷിയാസ് എം എച്ച്, ലിജോണ്‍സ് സെബാസ്റ്റ്യന്‍ എന്നിവരും ഉണ്ടായിരുന്നു.