/sathyam/media/media_files/GjHpKaaIfBzuNowck3zO.webp)
ഇ​രി​ട്ടി: ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി തെ​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം ഒ​ന്നാം ബ്ലോ​ക്കി​ൽ എ​ക്ക​ണ്ടി ഭാ​ഗ​ത്ത് കാ​ക്ക​യ​ങ്ങാ​ട് -കീ​ഴ്പ​ള്ളി റോ​ഡി​ലേ​ക്ക് കാ​ട്ടാ​ന തെ​ങ്ങ് മ​റി​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഫാ​മി​ലേ​ക്ക് എ​ത്തി​യ ചെ​ത്തു തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്.
വെ​ള്ളി​യാ​ഴ്ച മാ​ത്രം 31 തെ​ങ്ങു​ക​ളാ​ണ് ബ്ലോ​ക്ക് ഒ​ന്നി​ലും അ​ഞ്ചി​ലു​മാ​യി കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.
മേ​ഖ​ല​യി​ൽ കൊ​മ്പ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ടം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​ത് കു​റ​ച്ചു​നാ​ളാ​യി പ​തി​വാ​ണ്.
ഇ​തി​ന് സ​മീ​പ​ത്താ​ണ് ര​ണ്ടു​ദി​വ​സം മു​ൻപ് ചെ​ത്ത് തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ഓ​ടി​ച്ച​ത്. ആ​ർ ആ​ർ​ടി സം​ഘം എ​ത്തി തെ​ങ്ങ് മു​റി​ച്ച് മാ​റ്റി​യാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us