കണ്ണൂര്‍ പൈസക്കരിയില്‍ മദ്യ ലഹരിയില്‍ യുവാവ് അയല്‍ക്കാരന്റെ വീട് അടിച്ച് തകര്‍ത്തു, കാറും രണ്ട് സ്‌കൂട്ടിയും തകര്‍ത്തു

New Update
ERETRYR

കണ്ണൂര്‍: കണ്ണൂര്‍ പൈസക്കരിയില്‍ മദ്യ ലഹരിയില്‍ യുവാവ് അയല്‍ക്കാരന്റെ വീട് അടിച്ച് തകര്‍ത്തു. കാറും രണ്ട് സ്‌കൂട്ടിയും തകര്‍ത്തു. സജി പടു പുരയ്ക്കലിന്റെ വീടാണ് കുടക്കച്ചിറ സെബിസണ്‍ അടിച്ച് തകര്‍ത്തത്. 

Advertisment

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സജിയുടെ അളിയന്‍ മനേഷിനെ സെബി സണ്‍ന്റെ പിതാവ് മാമന്‍ റബര്‍ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ചു. മനേഷിനെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആക്രമണം നടത്തിയ സെബി സനെ നാട്ടുകാര്‍ പയ്യാവൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും പൊലീസ് കേസെടുക്കാനോ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനോ തയ്യാറായ്യില്ലയെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Advertisment