Advertisment

കനത്ത ചൂട്; കണ്ണൂരില്‍ ടാറിട്ട റോഡിലൂടെ നടന്ന മദ്ധ്യവയസ്ക്കൻ്റെ കാൽപാദങ്ങൾ പൊള്ളിയടർന്നു

author-image
വിക്ടര്‍ ജോസഫ്
Updated On
New Update
leg burned

കണ്ണൂര്‍: കണ്ണൂരില്‍ ടാറിട്ട റോഡിലൂടെ നടന്ന മദ്ധ്യവയസ്ക്കൻ്റെ കാൽപാദങ്ങൾ പൊള്ളിയടർന്നു. ചെറുപുഴയ്ക്കടുത്ത് തിരുമേനിയിൽ ടൈലറിംഗ് തൊഴിലാളിയായ ദാസനെന്ന രാമചന്ദ്രൻ്റെ കാല്‍പാദങ്ങളാണ് റോഡിലെ കനത്ത ചൂടില്‍ പൊള്ളിയടര്‍ന്നത്. 

കാൽപാദങ്ങളുടെ അടിഭാഗം പൂർണ്ണമായും പൊള്ളിയടർന്നു. ചെരുപ്പ് ബസ്സിൽ വെച്ച് നഷ്ട്ടപ്പെട്ടതിനെ തുടർന്ന് ചെരുപ്പിടാതെ ടാർ റോഡിലൂടെ നടന്നപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ചെറുപുഴ തിരുമേനിയിൽ ബസ്സിറങ്ങി കടയിലേക്ക് 10 മീറ്റർ ടാർ റോഡിലൂടെ നടന്നപ്പോഴാണ് ദാസൻ്റെ കാൽപാദങ്ങൾ പൊള്ളിയടർന്നത്.

Advertisment