Advertisment

കണ്ണൂരിൽ എല്‍ഡിഎഫും യുഡിഎഫും സർവ്വീസ് സംഘടനകളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു - ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്

New Update
k sreekanth press meet kannur

കണ്ണൂര്‍: കണ്ണൂരിൽ എല്‍ഡിഎഫും യുഡിഎഫും അവരുടെ സർവ്വീസ് സംഘടനകളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്. പോസ്റ്റൽ വോട്ടുകൾ അട്ടിമറിക്കാൻ ആശാ വർക്കർമാരെ ഭീഷണിപ്പെടുത്തുന്നു. എന്‍ഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണ സാമഗ്രികൾ നശിപ്പിക്കുകയും, പ്രവർത്തകരെ ഭീഷണിപ്പെട്ടുത്തുകയാണ് ഇരു മുന്നണികളും. 

പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. ജില്ലയിൽ കള്ളവോട്ട് നടത്താൻ ശ്രമം നടത്തുകയാണ്. ഇത്തരം പ്രവണതകളിൽ നിന്ന് ഇരുമുന്നണികളും പിന്മാറണമെന്നും കെ. ശ്രീകാന്ത് പറഞ്ഞു.

Advertisment