Advertisment

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ജയരാജനും എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥും വരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുൻപാകെ പത്രിക സമർപ്പിച്ചു

author-image
വിക്ടര്‍ ജോസഫ്
Updated On
New Update
mv jayarajan c rakhunath

കണ്ണൂര്‍: കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ജയരാജനും എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥും പത്രിക സമർപ്പിച്ചു. വരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുൻപാകെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. 

Advertisment

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായി എത്തിയാണ് എം.വി ജയരാജൻ പത്രിക സമർപ്പിച്ചത്. കാൽടെക്സിൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് ജയരാജൻ പത്രിക സമർപ്പിക്കാൻ എത്തിയത്.

3 സെറ്റ് പത്രികളാണ് ജയരാജൻ സമർപ്പിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി തുടങ്ങിയവരും പത്രിക സമർപ്പിക്കാൻ ജയരാജനൊപ്പം എത്തിയിരുന്നു.

കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന്  പ്രകടനമായെത്തിയാണ് എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥും കലക്ടർ മുൻപാകെ പത്രിക സമർപ്പിച്ചത്. ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, കെ ശ്രീകാന്ത് തുടങ്ങിയവരും രഘുനാഥിനൊപ്പം പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു.

Advertisment