Advertisment

കെഎസ്‌യു സ്ഥാപക നേതാവ് അഡ്വ. കെഡി ദേവസ്യയെ കെ സുധാകരന്‍ എംപി വസതിയില്‍ സന്ദര്‍ശിച്ചു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
kd devasia k sudhakaran

കണ്ണൂര്‍: കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെഎസ്‌യു സ്ഥാപക നേതാവുമായിരുന്ന അഡ്വ. കെഡി ദേവസ്യയെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ തലശേരിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു.

Advertisment

വയലാര്‍ രവി, എകെ ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കൊപ്പം കെഎസ്‌യു രൂപീകരിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന നേതാവായിരുന്നു കെഡി ദേവസി. എറണാകുളം ലോ കോളജിലെ ആദ്യ കെഎസ്‌യു ബാച്ചിലെ ഭാരവാഹിയായിരുന്നു ഇദ്ദേഹം. കൂടാതെ കെ എസ് യു മുന്നേറ്റവുമായി ബന്ധപ്പെട്ട് ഏറെ പ്രസിദ്ധമായ തേവര മുരളി സമരത്തിന്റെ കൺവീനറുമായിരുന്നു.

kd devasia k sudhakaran-2

കണ്ണൂരില്‍ കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ നേതൃനിരയുടെ ഭാഗമായിരുന്ന കെഡി ദേവസി പ്രായാധിക്യത്തെ തുടര്‍ന്ന് ഏതാനും നാളുകളായി വിശ്രമജീവിതം നയിക്കുകയാണ്. മുന്‍ ഗവണ്‍മെന്‍റ് പ്ലീഡറായിരുന്നു. മകന്‍ ഡികെ ബ്രിജേഷ് കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററും കര്‍ണാടക സ്റ്റേറ്റ് വൈസ് ചെയര്‍മാനുമാണ്.

Advertisment