ഡോ. എം.വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പുരസ്കാരം ഡോ. കെ.കെ.എന്‍ കുറുപ്പിന്

New Update
folklore award

രാമന്തളി: ഡോ. എം.വി വിഷ്ണുനമ്പൂതിരിയുടെ കുടുംബത്തിന്റെ സഹകരണത്തോടെ നൽകുന്ന ആറാമത് ഡോ. എം.വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പുരസ്‌കാരം ക്ഷേത്രകലാ അക്കാഡമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, പുരസ്‌കാര ജേതാവ് ഡോ. കെ.കെ.എൻ കുറുപ്പിന് പുരസ്‌കാര സമർപ്പണം നടത്തി അനുസ്മരണ പരിപാടികൾ ഉത്‌ഘാടനം ചെയ്തു.

Advertisment

പഠനകേന്ദ്രം കോളേജ് വിദ്യാർത്ഥികൾക്കായി 'വർത്തമാനകാലവും ഫോക്‌ലോറും' എന്ന വിഷയത്തിൽ നടത്തിയ ഉത്തരമേഖല ഫോക്‌ലോർ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഇ.പി. അനുശ്രീ ബാബു (വടകര), രണ്ടാം സമ്മാനം നേടിയ സി. വിസ്മയ (പയ്യന്നുർ) എന്നിവർക്കുള്ള പുരസ്‌കാരം ഡോ. കെ.കെ.എൻ കുറുപ്പ് സമ്മാനിച്ചു. 

folklore award-2

ചടങ്ങിന്  ടി.ഗോവിന്ദൻ (പൂരക്കളി കലാകാരൻ), എം.കെ.വത്സൻ പണിക്കർ (തെയ്യം കലാകാരൻ), സി.എം നീലകണ്ഠൻ (ശില്പി), എം.വി സുവർണിനി അന്തർജ്ജനം (വിഷ്ണു നമ്പൂതിരിയുടെ സഹധർമിണി) എന്നിവർ ചേർന്ന് സ്‌മൃതിദീപം തെളിയിച്ചു. 

ഡോ. രാമന്തളി രവി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ഇ.പി അനുശ്രീ ബാബു, സി. വിസ്മയ, ഡോ. എം.വി ലളിതാംബിക, വി. പ്രമോദ്, കുപ്പത്തി കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡോ. കെ.കെ.എൻ കുറുപ്പ് മറുമൊഴിയും, പി.വി നാരായണ മാസ്റ്റർ സ്വാഗതവും, വി.വി രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കണ്ണൂർ താവാം ഗ്രാമവേദിയുടെ നാടൻപാട്ട് "വടക്കൻ പെരുമ" അരങ്ങേറി.

Advertisment