കണ്ണൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കാസർകോട് സ്വദേശികളായ മനാഫ്, സുഹൃത്ത് ലത്തീഫ് എന്നിവരാണ് മരിച്ചത്.

New Update
accidenttttt.jpg

കണ്ണൂർ: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫ്, സുഹൃത്ത് ലത്തീഫ് എന്നിവരാണ് മരിച്ചത്. തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്.

കണ്ണൂരിൽ നിന്ന് പുതിയ തെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

 

 

Advertisment
accident
Advertisment