കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് റോഡരികിലെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

New Update
Death

കണ്ണൂർ: കണ്ണൂരിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തിലങ്കേരി കുണ്ടോട് റോഡരികിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Advertisment

കണ്ണൂർ മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർത്ഥ് ആണ് മരിച്ചത്. 

ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. സംഭവത്തെതുടർന്ന് സ്ഥലത്ത് പൊലീസ് എത്തി തുടർ നടപടി സ്വീകരിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. 

യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് റോഡരികിലെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Advertisment