ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/FejPWtzUvkzgt8njmtM3.jpg)
ആറളം: വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (28) ആണ് മരിച്ചത്. അപസ്മാര രോഗി ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് സംഭവം.
Advertisment
കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്‌മാരം പിടിപെട്ടതാണ് മുങ്ങിമരിക്കുന്നതിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു. അച്ഛൻ: ഷാജി. അമ്മ: പരേതയായ ലത സഹോദരി: കീർത്തന.