New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. കണ്ണൂര്‍ കണ്ണപുരത്ത് വച്ചാണ് സംഭവം നടന്നത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ആക്രമണം നടത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഡിവൈഎഫ്‌ഐ ആരോപണങ്ങള്‍ നിഷേധിച്ചു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us