Advertisment

കെ.എസ്.യു അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിപറിച്ചു കൊണ്ടുപോയി; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

രാവിലെ തന്നെ സുരക്ഷാ മുന്‍കരുതല്‍ വിലയിരുത്താന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത്ത് കുമാര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയിരുന്നു.

New Update
kannuUntitledci

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. കെ.എസ്.യുവും എസ്.എഫ്.ഐയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരം ശക്തമായ പോലീസ് സുരക്ഷ ഉറപ്പ് വരുത്തിയിട്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. 

Advertisment

കെ.എസ്.യു  അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിപറിച്ചു കൊണ്ടുപോയി എന്നാരോപിച്ചുണ്ടായ വാക്കു തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്.

രാവിലെ തന്നെ സുരക്ഷാ മുന്‍കരുതല്‍ വിലയിരുത്താന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത്ത് കുമാര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയിരുന്നു.

 

Advertisment