ക​ണ്ണൂ​രി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വ് മ​രി​ച്ചു. ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബ​സി​ൽ ഇ​ടി​ച്ചാ​യിരുന്നു അപകടം

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രു​ക്കേ​റ്റ അ​നീ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു

New Update
accident

ക​ണ്ണൂ​ർ: മ​യ്യി​ൽ ക​ണ്ണാ​ടി​പ്പ​റ​മ്പി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. 

Advertisment

ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ക​ണ്ണാ​ടി​പ്പ​റ​മ്പ് കൊ​റ്റാ​ളി കാ​വി​ന് സ​മീ​പ​ത്തെ അ​രി​യ​മ്പാ​ട്ട് അ​നീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടോ​ടെ . ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രു​ക്കേ​റ്റ അ​നീ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ​യും എ. ​ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​നാ​ണ്.

Advertisment