New Update
/sathyam/media/media_files/i68moP9rEhv3f30XqxC3.jpg)
കണ്ണൂർ: മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടത്.
Advertisment
രക്ഷപ്പെട്ടതിനു പിന്നാലെ പൊലീസ് ഇയാളെ പിന്തുടർന്നു. വേളം വായനശാലയ്ക്ക് സമീപത്തു വച്ചാണ് ഇയാൾ പിടിയിലായത്. മയ്യിൽ പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതിയാണ് അജ്നാസ്.