New Update
/sathyam/media/media_files/2025/10/24/money-2025-10-24-16-32-54.jpg)
നാദാപുരം : രേഖകളില്ലാതെ ഓട്ടോയിൽ കടത്തുകയായിരുന്ന 22.50 ലക്ഷം രൂപയുമായി യുവാവ് നാദാപുരം എക്സൈസിന്‍റെ പിടിയിലായി.
Advertisment
കണ്ണൂർ ചെമ്പിലോട് പുതിയെടുത്ത് വീട്ടിൽ വിപിനെ(38) യാണ് എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസും സംഘവും ചേർന്നു പിടികൂടിയത്.
ഇന്നലെ രാത്രിയാണ് സംഭവം. നാദാപുരം -പെരിങ്ങത്തൂർ സംസ്ഥാന പാതയോടു ചേർന്ന റോഡിൽ വാഹന പരിശോധനയ്ക്കിടെ കെഎൽ 13 y 8221 നമ്പർ ഓട്ടോയിൽനിന്നാണ് പണം പിടികൂടിയത്.
500 രൂപയുടെ 45 കെട്ടുകളാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം സഹിതം യുവാവിനെ തുടർ നടപടികൾക്കായി നാദാപുരം പോലീസിനു കൈമാറി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us