Advertisment

ശുചീകരണ പ്രവർത്തനങ്ങൾക്ക് യുവസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

New Update
U

കണ്ണൂർ: ശുചീകരണ പ്രവർത്തനങ്ങൾക്ക് യുവസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് മന്ത്രിയും, കോൺഗ്രസ്‌ -എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.

Advertisment

ഗാന്ധി ജയന്തിയോടാനുബന്ധിച്ചു യൂത്ത് കോൺഗ്രസ്‌ -എസ് സംസ്ഥാന വ്യാപകമായി നടത്തിയ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ -എസ് കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് നടത്തിയ ശുചീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ്‌ -എസ് സംസ്ഥാന പ്രസിഡന്റ്‌ സന്തോഷ്‌ കാല, സംസ്ഥാന ജനറൽ സെക്രട്ടറി എൻസിടി ഗോപികൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പിലാത്തറ, കോൺഗ്രസ്‌ -എസ് ജില്ല പ്രസിഡന്റ്‌ കെ. കെ. ജയപ്രകാശ്, കെ. എസ്. യു -എസ് സംസ്ഥാന പ്രസിഡന്റ്‌ റനീഷ് മാത്യു, യൂത്ത് കോൺഗ്രസ്‌ -എസ് ജില്ല പ്രസിഡന്റ്‌ രന്ദീപ് പി. പി,

ജില്ല സെക്രട്ടറി ബാബു മലപ്പട്ടം,ജില്ല ട്രഷറർ പി. കെ. സുമേഷ്, ബാബു പിലാത്തറ, പി. കെ. സൂരജ്, രാജേഷ് മാത്യു, അർജുൻ വേണുഗോപാൽ എന്നിവർ ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment