/sathyam/media/media_files/wjR088OB95fedNMRpZC6.jpg)
ക​ണ്ണൂ​ർ: പാ​പ്പി​നി​ശേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ട്ടോറിക്ഷയിൽ റീത്ത് വച്ച സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം.
പു​തി​യ​കാ​വി​ന് സ​മീ​പ​ത്തെ രാ​ജേ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോയിലാണ് 'ആ​ദ​രാ​ഞ്ജ​ലി​ക​ൾ' എ​ന്നെ​ഴു​തിയ​ റീ​ത്ത് കണ്ടെത്തിയത്.
റീത്ത് വച്ചത് സി​പി​എം ആ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള സി​പി​എം ഗൂ​ഢ​ത​ന്ത്ര​മാ​ണി​ത്.
ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്നും ബി​ജെ​പി ചി​റ​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ രാ​ജീ​വ് പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us